കൽപ്പറ്റ നാരായണൻ സംഗീത നാടക അക്കാദമി ചെയർമാൻ, എം.പി.സുരേന്ദ്രൻ സെക്രട്ടറി
കേരള സാഹിത്യ അക്കാദമിയുടെ ചെയർമാനായി കവിയും എഴുത്തുകാരനും പ്രഭാഷകനുമായ കൽപ്പറ്റ നാരായണനെ സർക്കാർ നിയോഗിച്ചു. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ എം.പി. സുരേന്ദ്രനാണ് അക്കാദമിയുടെ പുതിയ സെക്രട്ടറി.
കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനായി ഗായകനും സംഗീത സംവിധായകനുമായ ജി.വേണുഗോപാൽ ചുമതലയേൽക്കും. നാടക-സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഹേമന്ത്കുമാറാണ് വൈസ് ചെയർമാൻ. സാംസ്കാരിക സംഘടനാ രംഗത്ത് സജീവമായ എൻ.വി. പ്രദീപ്കുമാറാണ് അക്കാദമിയുടെ പുതിയ സെക്രട്ടറി.
കേരള ലളിതകലാ അക്കാദമിയുടെ ചെയർമാനായി രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ ആനിമേറ്ററും പ്രൊഡക്ഷൻ ഡിസൈനറുമായ പ്രൊഫ. പ്രകാശ് മൂർത്തി ചുമതലയേൽക്കും. ചിത്രകലാരംഗത്ത് ശ്രദ്ധേയനായ ടി.ആർ.ഉദയകുമാർ വൈസ് ചെയർമാനാകും. വൈക്കം എം.കെ.ഷിബുവാണ് അക്കാദമിയുടെ സെക്രട്ടറി.
കേരള ഫോക്‌ലോർ അക്കാദമിയുടെ ചെയർമാനായി നാടോടി കലാ-സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന സുരേഷ് ബാബു എളയാവൂർ സ്ഥാനമേൽക്കും. ഗോത്രവിഭാഗങ്ങളുടെ അവകാശ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീരാമൻ കൊയ്യോനാണ് വൈസ് ചെയർമാൻ. അക്കാദമിയുടെ മുൻ സെക്രട്ടറിയായിരുന്ന പ്രദീപ്കുമാർ എം.പയ്യന്നൂർ പുതിയ മെമ്പർ സെക്രട്ടറിയായി ചുമതലയേൽക്കും.




















