കോഴിക്കോട് ഗവ.എൻജിനീയറിംഗ് കോളേജിൽ റിസർച്ച് അസോസിയേറ്റ്
കോഴിക്കോട് സർക്കാർ എൻജിനീയറിംഗ് കോളേജിൽ റിസർച്ച് അസോസിയേറ്റ് തസ്തികയിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ഇതിനുള്ള കൂടിക്കാഴ്ച്ച നവംബർ 12 ന് രാവിലെ10 ന് സ്ഥാപനത്തിൽ നടത്തും.
ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. വെബ് സൈറ്റ് : www.geckkd.ac.in ഫോൺ : 0495 2383210




















