വിഴിഞ്ഞം തുറമുഖം: പ്രോജക്ട് ഫെലോ ഒഴിവുകള്‍

തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുമായി ബന്ധപ്പെട്ട പരിസ്ഥിതി മാനേജ്‌മെന്റ് പ്ലാന്‍, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഫീല്‍ഡ് നിരീക്ഷണത്തിനായി പ്രോജക്ട് ഫെലോകളെ നിയമിക്കുന്നു.

തിരുവനന്തപുരം സബ് കളക്ടര്‍ ആന്‍ഡ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ ഓഫീസിന് കീഴിലാണ് നിയമനം. ലീഡ് പ്രോജക്ട് ഫെലോയുടെ ഒരു ഒഴിവും പ്രോജക്ട് ഫെലോയുടെ രണ്ട് ഒഴിവുകളുമാണുള്ളത്. ലീഡ് പ്രോജക്ട് ഫെലോയ്ക്ക് പ്രതിമാസം 35,000 രൂപയും, പ്രോജക്ട് ഫെലോയ്ക്ക് 27,000 രൂപയും വേതനം ലഭിക്കും.

സോഷ്യല്‍ വര്‍ക്ക്, ഫിഷറീസ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ് അല്ലെങ്കില്‍ അനുബന്ധ വിഷയങ്ങളില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. ലീഡ് പ്രോജക്ട് ഫെലോയ്ക്ക് സോഷ്യല്‍ വര്‍ക്ക് മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെയും  പ്രോജക്ട് ഫെലോയ്ക്ക് രണ്ട് വര്‍ഷത്തെയും പ്രവൃത്തിപരിചയവും വേണം. മലയാളത്തിലുള്ള പ്രവര്‍ത്തന പരിജ്ഞാനം അനിവാര്യം. എം.എസ്. എക്‌സല്‍ പ്രാവീണ്യം ഉണ്ടായിരിക്കണം.

ലീഡ് പ്രോജക്ട് ഫെലോയ്ക്ക് എ.ഐ. അധിഷ്ഠിത ഡോക്യുമെന്റേഷന്‍/പ്രൊഡക്ടിവിറ്റി ടൂളുകളിലെ പരിചയവും അഭികാമ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ നാല്. കൂടുതല്‍ വിവരങ്ങള്‍ക്ക്:https://docs.google.com/forms/d/e/1FAIpQLSczxthquMIxwnEZ9V_SJP_tZ8Dwk_B_S_p2homFRbZx68-Zow/viewform