രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ, പ്രിയങ്ക നായർ വൈസ് ചെയർമാൻ
പ്രേംകുമാർ കെ.എസ്.എഫ്.ഡി.സി ചെയർമാൻ, ആലപ്പി അഷറഫ്
വൈസ് ചെയർമാൻ
സംസ്ഥാനത്തെ സിനിമാ മേഖലയിലെ സ്ഥാപനങ്ങൾക്ക് പുതിയ നേതൃത്വമായി. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടനും രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ ഫിലിം ഫെസ്റ്റിവൽ ക്യൂറേറ്ററുമായ രവീന്ദ്രനെ സർക്കാർ നിയോഗിച്ചു. നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാൻ. നടൻ സലിം ഹസ്സന്, സംവിധായകൻ ജോഫിന്.ടി.ചാക്കോ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാവും.
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ചെയർമാനായി നടനും സാംസ്കാരിക പ്രവർത്തകനുമായ പ്രേംകുമാറും വൈസ് ചെയർമാനായി സംവിധായകനും നിർമ്മാതാവുമായ ആലപ്പി അഷറഫും ചുമതലയേൽക്കും. പ്രേംകുമാർ നേരത്തെ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായും വൈസ് ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിന്റെ ചെയർമാനായി ചലച്ചിത്ര നിർമ്മാതാവും ചലച്ചിത്ര മേഖലയിലെ സംഘാടകനുമായ എം. രഞ്ജിത്തിനെ നിയമിച്ചു.




















