കെ.എസ്.ആർ.ടി.സി പിങ്ക് ബസ്- ലേഡിസ് ഓൺലി തുങ്ങി

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടികളുടെ ഭാഗമായി കെ.എസ്. ആർ.ടി.സിയുടെ ‘പിങ്ക് ബസ്’- ലേഡീസ് ഒൺലി സർവീസ് തുടങ്ങി. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത മന്ത്രി സി.പി. ജോൺ നിർവഹിച്ചു. ഈ  പദ്ധതിയിലൂടെ സ്ത്രീകൾക്ക് സുരക്ഷിതവും സ്വതന്ത്രവുമായ രാത്രി യാത്രയ്ക്ക് സാഹചര്യം ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം – ടെക്നോപാർക്ക് റൂട്ടിലാണ് സർവീസ് ആരംഭിക്കുക. കിഴക്കേക്കോട്ട, തമ്പാനൂർ, പട്ടം, മെഡിക്കൽ കോളേജ് (RCC), ഉള്ളൂർ, കഴക്കൂട്ടം, ടെക്നോപാർക്ക്, ഇൻഫോസിസ്, ലുലു മാൾ, കിംസ് ആശുപത്രി എന്നിവിടങ്ങളിലൂടെ സർവീസ് ക്രമീകരിച്ചിട്ടുണ്ട്.