ചുമർചിത്രകലാ ആചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായർ അനുസ്മരണം

ചുമർ ചിത്രകലാ ആചാര്യനും ഗുരുവായൂർ ദേവസ്വം ചുമർ ചിത്രപഠന കേന്ദ്രം സ്ഥാപക പ്രിൻസിപ്പലുമായിരുന്ന മമ്മിയൂർ കൃഷ്ണൻ കുട്ടി നായരുടെ 32-ാം ചരമവാർഷികാചരണവും അനുസ്മരണവും നടത്തി.

ചുമർ ചിത്ര പഠന കേന്ദ്രം ചിത്രശാല ഹാളിൽ നടന്ന ചടങ്ങ്  ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ദേവസ്വം വൈദിക സാംസ്കാരിക പഠനകേന്ദ്രം ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി അധ്യക്ഷനായി.

ചുമർ ചിത്ര പഠന കേന്ദ്രം മുൻ പ്രിൻസിപ്പൽമാരായ കെ.യു. കൃഷ്ണകുമാർ, എം. നളിൻബാബു, ലൈബ്രറി ഉപദേശക സമിതി അംഗം വി.പി.ഉണ്ണികൃഷ്ണൻ, ഡോ.വി. അച്യുതൻ കുട്ടി, പബ്ലിക്കേഷൻ മാനേജർ കെ.ജി.സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.