പാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ വാക്ക് ഇൻ ഇൻ്റർവ്യു
പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി ഒഴിവുള്ള അധ്യാപക തസ്തികകളില്‍ നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തിലും സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച 70 വയസില്‍ താഴെയുള്ള ജീവനക്കാരെ പുനഃനിയമന വ്യവസ്ഥയിലുമാണ് നിയമിക്കുന്നത്.
പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റസിഡന്റ്, ജൂനിയര്‍ റസിഡന്റ്, ക്യാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, ലേഡി മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലാണ് ഒഴിവുകള്‍. ജൂനിയര്‍ റസിഡന്റ്, ക്യാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പോടും ടി.സി.എം.സി/ കെ.എസ്.എം.സി രജിസ്‌ട്രേഷനോടും കൂടിയുള്ള എം.ബി.ബി.എസാണ് കുറഞ്ഞ യോഗ്യത.
ജൂലൈ ഒമ്പതിന് രാവിലെ 10ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വാക് ഇന്‍ ഇന്റര്‍വ്യൂവിനായി ഹാജരാകണം. വിവരങ്ങള്‍ www.gmcpalakkad.in ല്‍ ലഭിക്കും. ഫോണ്‍: 0491-2951010.




















