ഓണം ഘോഷയാത്ര: കലാ രൂപങ്ങൾ അവതരിപ്പിക്കാം

വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണം വാരാഘോഷത്തിന്റെ സമാപന ദിവസമായ ആഗസ്റ്റ് 30 ന് തിരുവനന്തപുരത്ത്‌ വർണാഭമായ ഘോഷയാത്ര നടത്തും. കലാരൂപങ്ങൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന കലാസംഘങ്ങൾക്കും വ്യക്തികൾക്കും അപേക്ഷിക്കാം.

ജൂലൈ 28 വൈകിട്ട് 5ന് മുമ്പായി കൺവീനർ, ഓണം ഘോഷയാത്ര കമ്മറ്റി, വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം, പാർക്ക് വ്യൂ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ onampageantry@keralatourism.org എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷകൾ ലഭ്യമാക്കണം. ഫോൺ: 0471-2560426. അപേക്ഷ കവറിന് മുകളിൽ “ഓണം ഘോഷയാത്ര 2026” എന്നെഴുതണം.