ഗുരുവും വഴികാട്ടിയുമായ ജാനകി അമ്മ- സുജാത മോഹൻ

ഗുരുവായി ഞങ്ങളുടെ കൈപിടിച്ച് നടത്തിയ ജാനകി അമ്മ വഴികാട്ടിയായ വെളിച്ചമായിരുന്നുവെന്ന് ഗായിക സുജാത മോഹൻ. പ്രശസ്ത ഗായിക എസ്. ജാനകിയുടെ വിയോഗത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച അനുസ്‌മരണ കുറിപ്പിലാണ് സുജാത ഈ വരികൾ കുറിച്ചത്. ഞങ്ങളെ ശിഷ്യരായി മാത്രമല്ല സ്വന്തം മക്കളെ പോലെ ജാനകി അമ്മ സ്‌നേഹിച്ചിരുന്നുവെന്നും കുറിപ്പിൽ അനുസ്മരിക്കുന്നു.

ഫേസ് ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം: വാക്കുകൾ മൗനമാകുന്നു…ഗുരുവായി ഞങ്ങളുടെ കൈപിടിച്ച് നടത്തിയതിന്… വഴികാട്ടിയായി വെളിച്ചമായതിന്…
സ്വപ്നങ്ങൾക്ക് ആത്മവിശ്വാസം പകർന്നതിന്…ഞങ്ങളുടെ വിജയങ്ങളിൽ ആത്മാർത്ഥമായി സന്തോഷിച്ചതിനും
ഞങ്ങളുടെ കണ്ണീരിൽ ചേർന്നു നിന്നതിനും ഞങ്ങളെ ശിഷ്യരായി മാത്രമല്ല, സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചതിനും.

ഞങ്ങൾ പാടുന്ന ഓരോ സ്വരത്തിലും
ഞങ്ങൾ നേടുന്ന ഓരോ വിജയത്തിലും
അമ്മയുടെ സ്നേഹവും അനുഗ്രഹവും എന്നും ജീവിച്ചിരിക്കും.അമ്മയുടെ വേർപാട് ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കലും നികത്താനാകാത്ത ശൂന്യതയാണ്. കണ്ണീരിൽ കുതിർന്ന ഹൃദയത്തോടെ അമ്മയ്ക്ക് ഞങ്ങളുടെ അശ്രുപൂജയും പ്രണാമവും.