ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ഹൈഡ്രജൻ ഇന്ധനത്തിൽ ഓടുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രെയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലെ ജിന്ദ് സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്തു. ജിന്ദിനും സോണിപത്തിനും ഇടയിലാണ് ഇത് ഓടുക. 10കോച്ചുകളാണ് ഇതിലുള്ളത്.

1200 കിലോവാട്ട് ഹൈഡ്രജൻ ഇന്ധന സെൽ പ്രൊപ്പൽഷൻ സിസ്റ്റം ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. മണിക്കൂറിൽ 110 കിലോമീറ്റർ ഓടാൻ കഴിയുന്ന ഇതിന് പരമാവധി മണിക്കൂറിൽ 75 കിലോ മീറ്റർ വേഗതയിൽ ഓടാനാണ് അംഗീകാരം നൽകിയിരിക്കുന്നത്  2,600 പേർക്ക് യാത്ര ചെയ്യാൻ കഴിയും.

ബ്രോഡ് ഗേജ് പാതയിൽ ഓടാൻ കഴിയുന്നലോകത്തിലെ ഏറ്റവും നീളം കൂടിയതും (10 കോച്ചുകൾ) ഏറ്റവും ശക്തിയുള്ളതുമായ (2400 കിലോവാട്ട്) ഹൈഡ്രജൻ ട്രെയിനാണിത്. രണ്ട് ഇന്ധനം നിറയ്ക്കുന്ന കോച്ചുകളും എട്ട് യാത്ര കോച്ചുകളുമാണ് ഇതിലുള്ളത്. ട്രെയിനിൽ ഹൈഡ്രജൻ നിറയ്ക്കുന്നതിനായി പെട്രോൾ ബങ്കു പോലെ ഫില്ലിംഗ് സ്റ്റേഷൻ സിന്ദിൽ സ്ഥാപിച്ചിട്ടുണ്ട്.

ജിന്ദ് സിറ്റി, പാണ്ടു പിണ്ഡാര ജംഗ്ഷൻ, ലളിത് ഖേര ഹാൾട്ട്, ഭാംഭേവ, ഇസാപൂർ ഖേരി ഹാൾട്ട്, ബ്യൂട്ടെയ്ൻ ഹാൾട്ട്, ഖന്ദ്രായി ഹാൾട്ട്, റബ്രാ ഹാൾട്ട്, ലാത്ത് ഹാൾട്ട്, മോഹന, ബർവാസ്നി ഹാൾട്ട്, സോണിപത്ത് ന്യൂ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ട്. ജർമ്മനി, ജപ്പാൻ, ചൈന, യു.എസ് എന്നിവിടങ്ങളിലാണ് ഹൈഡ്രജൻ ട്രെയിനുകൾ ഉള്ളത്.