ഫാം റൈറ്റേഴ്‌സ് ഫോറത്തിന്റെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

കാർഷിക മാധ്യമ രംഗത്തെ എഴുത്തുകാരുടെയും എഡിറ്റർമാരുടെയും മാധ്യമ പ്രവർത്തകരുടെയും  ഗവേഷകരുടെയും കൂട്ടായ്മ്മയായ ഫാം റൈറ്റേഴ്‌സ് ഫോറം 2025-26 ലെ  മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. അവാർഡുകൾ മെയ് 24 ന് തിരുവനന്തപുരത്തുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനിയേഴ്സ് ഹാളിൽ നടക്കുന്ന മാധ്യമ സെമിനാറിനോടനുബന്ധിച്ച്‌
സമ്മാനിക്കും.
1. ഏറ്റവും മികച്ച പ്രക്ഷേപകൻ- അശോക് പി. ഐ., ഡെപ്യൂട്ടി ഡയറക്ടർ (റിട്ട.) ഫാം ഇൻഫർമേഷൻ ബ്യൂറോ തിരുവനന്തപുരം.

2. ഏറ്റവും മികച്ച ഫാം ഫോട്ടോ ജേർണലിസ്റ്റ് – കെ. ബി. രാജൻ  അഗ്രിക്കൾച്ചറൽ ഫീൽഡ് ഓഫീസർ (റിട്ട. ) കൃഷി വകുപ്പ് പാലക്കാട്.

3. ഏറ്റവും മികച്ച മാധ്യമ പ്രവർത്തകൻ അനിൽ നെടുങ്ങോട്‌ വൈസ് ചെയർമാൻ സാംസ്‌കാര സാഹിതി, തിരുവനന്തപുരം.

4. ഏറ്റവും മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഡോ. പി. വി. മോഹനൻ, അസിസ്റ്റൻറ്  ഡയറക്ടർ  (റിട്ട.) മൃഗസംരക്ഷണ വകുപ്പ് .

5. എറ്റവും  മികച്ച കവി, ഗാനരചയിതാവ്  എഴുമാവിൽ  രവീന്ദ്രനാഥ് മുൻ എഡിറ്റർ( റിട്ട.) കേരള  കോ-ഓപ്പറേറ്റിവ്  ജേർണൽ .

6. ഏറ്റവും മികച്ച പ്രോഗ്രാം എക്സിക്യൂട്ടീവ് കെ. ജ്യോതിഷ് കുമാർ, അസി.ഡയറക്ടർ, ( റിട്ട.)ദൂരദർശൻ കേന്ദ്രം, തിരുവനന്തപുരം.

7. ഏറ്റവും മികച്ച അഗ്രി-സർവീസ് പ്രൊവൈഡർ ബിനു ജി.നായർ,  സെക്രട്ടറി കാർഷിക കർമ്മ സേന,കൃഷിഭവൻ, ഉള്ളൂർ, തിരുവനന്തപുരം.

ഫാം ജേർണലിസം ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് സുരേഷ് മുതുകുളത്തിനാണ്. (റിട്ട. പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോ). ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനിയേഴ്സ് (ഇന്ത്യ) കേരള സ്റ്റേറ്റ് സെൻ്റർ ഏർപ്പെടുത്തിയതാണ് ഈ അവാർഡ്.