സിയാലിൽ കുട്ടികൾക്കായി പുതിയ പ്ലേ സോൺ തുറന്നു

വിമാനയാത്ര കാത്തിരിക്കുന്ന കുട്ടികൾക്ക് ഇനി കൊച്ചി വിമാനത്താവളത്തിലും കളിച്ചും വായിച്ചും സമയം ചെലവഴിക്കാം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (സിയാൽ) അന്താരാഷ്ട്ര ടെർമിനലിൽ പുറപ്പെടൽ വിഭാഗത്തിലെ സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ  കുട്ടികൾക്കായി പുതിയ പ്ലേ സോൺ തുറന്നു. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പ്ലേ സോൺ ഉദ്ഘാടനം ചെയ്തു.

900 ചതുരശ്ര അടി വിസ്തൃതിയിലുള്ള പ്ലേ സോണിൽ കുട്ടികൾക്കായി മിനി ഫുട്ബോൾ ഏരിയ, സ്ലൈഡുകൾ, ബോൾ പിറ്റ്, ഊഞ്ഞാലുകൾ, ബോർഡ് ഗെയിമുകൾ, ട്രാംപോളിൻ തുടങ്ങിയ സൗകര്യങ്ങളുണ്ട്. കുട്ടികൾക്ക് പുസ്തകങ്ങൾ വായിക്കാനായി പ്രത്യേക റീഡിങ് ഏരിയയും ഒരുക്കിയിട്ടുണ്ട്.