കേരള വനഗവേഷണ സ്ഥാപനത്തില്‍ റിസര്‍ച്ച് അസോസിയേറ്റ് ഒഴിവ്
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് കീഴിലുള്ള പീച്ചിയിലെ കേരള വന ഗവേഷണ സ്ഥാപനത്തില്‍ റിസര്‍ച്ച് അസോസിയേറ്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
2028 മേയ് വരെ കാലാവധിയുള്ള ‘ഫോര്‍ ദി ലൈവ്‌ലിഹുഡ് ഇംപ്രൂവ്‌മെന്റ് ഓഫ് ദി പര്‍ട്ടിക്കുലര്‍ലി വള്‍നറബിള്‍ ട്രൈബല്‍ ഗ്രൂപ്പ്‌സ് ഇന്‍ തൃശൂര്‍ ആന്‍ഡ് മലപ്പുറം ഡിസ്ട്രിക്റ്റ്‌സ്, കേരള സ്റ്റേറ്റ്’ എന്ന ഗവേഷണ പദ്ധതിയിലാണ് ഒഴിവുള്ളത്. സെപ്റ്റംബര്‍ 22ന് രാവിലെ പത്തിന് പീച്ചിയിലുള്ള കെ.എഫ്.ആര്‍.ഐയുടെ ഓഫീസിലാണ് വാക്ക്-ഇന്‍ ഇന്റര്‍വ്യു.




















