ചാലിയാറിൽ വർണ്ണ പ്രഭ തീർത്ത് ജലഘോഷയാത്ര

ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ സമാപന ചടങ്ങിൽ വർണ്ണം വാരിവിതറി ചാലിയാർ പുഴയിൽ ജലഘോഷയാത്ര. വർണ്ണ പൊലിമയും ആഘോഷ ആരവങ്ങളും ഉയർത്തി ജലഘോഷയാത്രയിൽ നിരവധി ബോട്ടുകളാണ് അണിനിരന്നത്. വിവിധ നിറത്തിലുള്ള ദീപാലങ്കാരം കൊണ്ട് മനോഹരമാക്കിയ ബോട്ടുകൾക്ക് പുറമെ കേരളത്തിന്റെ സാംസ്കാരിക

തനിമ വിളിച്ചോതുന്ന കലാരൂപങ്ങളായ തെയ്യം, തിറ, പുലിക്കളി, കഥകളി, ഭരതനാട്യം, മോഹിനിയാട്ടം, മയിലാട്ടം തുടങ്ങിയവയുടെ ഫ്ലോട്ടുകളും ചടങ്ങിന് മാറ്റുകൂട്ടി. കോസ്റ്റ് ഗാർഡിന്റെ കപ്പലിൽ നിന്നും വിവിധ വർണ്ണങ്ങളിൽ ആകാശത്തേക്ക് വെളിച്ചം വിതറി. ഫെസ്റ്റിന്റെ ആവേശം മണ്ണിലും വിണ്ണിലും വാഴ്ത്തി വെടിക്കെട്ടും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *