അടൂരിൻ്റെ ‘പദയാത്ര’ സിനിമയുടെ ചിത്രീകരണം പൂർത്തിയായി
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന പദയാത്ര സിനിമയുടെ ചിത്രീകരണം പൂർത്തിയായി. അടൂരും മമ്മൂട്ടിയും 32 വർഷത്തിനു ശേഷം ഒന്നിക്കുന്ന സിനിമ കൂടിയാണിത്. മമ്മൂട്ടി കമ്പനിയാണ് നിർമ്മാണം. അടൂരും കഥാകൃത്തും നോവലിസ്റ്റുമായ കെ.വി.മോഹൻ കുമാറും ചേർന്നാണ് തിരക്കഥ -സംഭാഷണം ഒരുക്കിയിരിക്കുന്നത്. 41 ദിവസത്തെ ചിത്രീകരണം അമ്പലമേട്, പൂയംകുട്ടി, ഭൂതത്താൻകെട്ട്, പിറവം, വയനാട്, കൊല്ലങ്കോട്

എന്നിവിടങ്ങളിലായാണ് പൂർത്തിയാക്കിയത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ കൊച്ചിയിൽ അവസാന ഘട്ടത്തിലാണ്.
മമ്മൂട്ടിയെ കൂടാതെ ഇന്ദ്രൻസ്, ഗ്രേസ് ആന്റണി,ജനാർദ്ദനൻ, പ്രൊഫ. അലിയാർ, അലൻസിയർ, നന്ദു, ജഗദീഷ്, ശ്രീകുമാർ, സുധീർ കരമന,
മധുപാൽ, സന്തോഷ് കീഴാറ്റൂർ, ശ്രീഷ്മാചന്ദ്രൻ, സീനത്ത്, മാനസ, മീരാനായർ, ലീലാ പണിക്കർ, ആദം അയൂബ്, ഇർഷാദ് , രുക്മിണി,
സുരേഷ് കുമാർ, ദിനേഷ് പണിക്കർ തോമസ് മാത്യു, ജോൺ സാമുവൽ, അമ്പൂട്ടി, അലക്സ്, പ്രവീൺ കുമാർ, പി.എ.എം.റഷീദ്, അജിത് ഗോപിനാഥ് തുടങ്ങി എഴുപതിലേറെ താരങ്ങൾ അണിനിരക്കുന്നു.
തമിഴ്‌നാട്ടിലെ കോവിൽപ്പെട്ടി കള്ളർ ഗോത്രത്തിലെയും അട്ടപ്പാടിയിലെയും വയനാട്ടിലെയും ഗോത്ര വിഭാഗത്തിലെയും മുപ്പതോളം ആർട്ടിസ്റ്റുകൾ ‘പദയാത്ര’യിൽ അഭിനയിക്കുന്നുണ്ട്.
ക്യാമറ: ഷെഹനാദ് ജലാൽ, എഡിറ്റിംഗ്: പ്രവീൺ പ്രഭാകർ, സംഗീതം: മുജീബ് മജീദ്, കല: ഷാജി നടുവിൽ ശബ്ദമിശ്രണം: കിഷൻ മോഹൻ നിർമ്മാണ നിർവഹണം: സുനിൽ സിംഗ്, എക്‌സി.പ്രൊഡ്യൂസർ : ജോർജ്ജ് സെബാസ്റ്റ്യൻ. പ്രൊഡക്ഷൻ കൺട്രോളർ: ബിനു മണമ്പൂർ.




















