ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് 23ന്
കേരളത്തില്‍ 2025-26 അധ്യയന വർഷത്തെ ബി.എസ്.സി നഴ്സിംഗ് കോഴ്സിനും പുതിയതായി ഉൾപ്പെടുത്തിയ അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി പ്രവേശനത്തിനുമുള്ള ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 23ന് നടക്കും.
www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ 21 മുതൽ 22 വരെ ഓൺലൈനായി പുതിയ കോഴ്സ്, കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുമ്പ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസ് അടച്ച് അതത് കോളേജുകളിൽ 25 നകം പ്രവേശനം നേടണം.
മുൻ അലോട്ട്മെന്റുകൾ വഴി പ്രവേശനം നേടിയവർക്ക് ഈ അലോട്ട്മെന്റിൽ പങ്കെടുക്കുന്നതിന് പുതിയ തീയതിയിലുള്ള നിരാക്ഷേപപത്രം ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in 0471 2560361, 362, 363, 364.




















