പ്രകൃതിയെ ഫ്രെയിമിലാക്കാൻ ഏഴു ലോക്കേഷൻ

പ്രകൃതി ദൃശ്യത്തെ ഫ്രെയിമിലാക്കി ഇനി ഫോട്ടോ എടുക്കാം. സ്വദേശികളും വിദേശികളുമായി വിനോദ സഞ്ചാരികള്‍ക്ക് പ്രകൃതി ഭംഗി നിറഞ്ഞ മനോഹര ഫ്രെയിമുകളില്‍ ഫോട്ടോയും സെല്‍ഫിയുമെല്ലാം എടുക്കാൻ സംവിധാനം ഒരുങ്ങി.

ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി നടപ്പാക്കിയ ഇന്‍സ്റ്റലേഷന്‍ ഓഫ് ഫോട്ടോഫ്രെയിംസ് അറ്റ് 7 ലൊക്കേഷന്‍സ് – ഇടുക്കി എന്ന പദ്ധതി പ്രകാരമാണ് ഫ്രെയിമുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

രാമക്കല്‍മേട്, പാഞ്ചാലിമേട്, വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്ക്, ഹില്‍വ്യൂ പാര്‍ക്ക് ഇടുക്കി, ശ്രീനാരായണപുരം, അരുവിക്കുഴി, വാഗമണ്‍ മൊട്ടക്കുന്ന് എന്നീ വിനോദ സഞ്ചാര മേഖലകളിലാണ് ഫോട്ടോ ഫ്രെയിംസ് സ്ഥാപിച്ചിരിക്കുന്നത്.

മാര്‍ച്ച് 22ന് പൊതുമരാമത്ത്, വിനോദ സഞ്ചാര മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഫോട്ടോഫ്രെയിംസ് ഉദ്ഘാടനം ചെയ്യും. 38,17,116 രൂപ ചെലവിലാണ് പദ്ധതിയാണ് നടപ്പാക്കിയിരിക്കുന്നത്.