പെയിന്റിങ് ലക്ചറർ തസ്തികയിൽ ഗസ്റ്റ് അധ്യാപക നിയമനം

തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്സിലെ പെയിന്റിങ് വിഭാഗത്തിൽ ലക്ചറർ തസ്തികയിൽ താത്കാലിക/ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. ഇതിനായി 22ന് രാവിലെ 10.30ന് കോളജിൽ കൂടിക്കാഴ്ച നടത്തും.

പെയിന്റിങ്ങിൽ ബിരുദാനന്തര ബിരുദമോ ബിരുദമോ ആണ് യോഗ്യത. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജനനതീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തത് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *