ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താഴികക്കുടം സമർപ്പിച്ചു

ഗുരുവായൂർ ക്ഷേത്രം കിഴക്കേനടയിൽ നിർമ്മിക്കുന്ന അലങ്കാര ഗോപുരത്തിൻ്റെ താഴികക്കുടം സമർപ്പിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ താഴികക്കുട സ്ഥാപന ചടങ്ങ് നിർവ്വഹിച്ചു.
പ്രവൃത്തി സ്പോൺസർ ചെയ്യുന്ന  പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമാറിൻ്റെ അച്ഛൻ വിജയകുമാറിൽ നിന്നാണ് ദേവസ്വം ചെയർമാൻ താഴികക്കുടം ഏറ്റുവാങ്ങിയത്.

ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ,
ശില്പികളായ എളവള്ളി നന്ദൻ, മാന്നാർ മനോഹരൻ, ദേവസ്വം മരാമത്ത് ചീഫ് എൻജിനിയർ എം.ജി.രാജൻ, എക്സി.എൻജീനിയർ എം.കെ.അശോക് കുമാർ, അസി.എക്സി.എൻജീനിയർ വി.ബി.സാബു, അസി.എൻജീനിയർ നാരായണനുണ്ണി എന്നിവർ  സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *