ഫാർമസി സ്‌പോട്ട് അലോട്ട്‌മെന്റ് ഡിസംബർ 7 ന്

കേരളത്തിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2023-24 വർഷത്തെ സർക്കാർ/ സ്വാശ്രയ കോളജുകളിൽ എസ്.സി/എസ്.ടി വിഭാഗക്കാർക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ ഡിസംബർ 7 ന് രാവിലെ 10 ന് നടത്തും.

വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എസ്.സി/ എസ്.ടി വിഭാഗത്തിൽ ഉൾപ്പെട്ട അപേക്ഷകർക്കു നേരിട്ട് ഹാജരായി സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാം. മുൻ അലോട്ടമെന്റുകൾ വഴി പ്രവേശനം നേടിയവർ എൻ.ഒ.സി ഹാജരാക്കണം. അലോട്ട്‌മെന്റ് ലഭിച്ചാൽ അപ്പോൾ തന്നെ ടോക്കൺ ഫീസ്  അടക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

Leave a Reply

Your email address will not be published. Required fields are marked *