ന്യൂന മർദ്ദം: കേരളത്തിൽ ശക്തമായ മഴ തുടരും
ന്യൂന മർദ്ദം മൂലം കേരളത്തിൽ സെപ്റ്റംമ്പർ 30 നും ഒക്‌ടോബര്‍ ഒന്നിനും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മാത്രമല്ല അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും സാധ്യതയുണ്ട്.
മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ-ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂന മർദ്ദം ശക്തികൂടിയ ന്യൂന മർദ്ദമായി മാറി. അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂന മർദ്ദമായി ഇത് ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.
വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂന മർദ്ദം വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂന മർദ്ദമായി മാറിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ഇത് ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്.