ഗുരുവായൂരപ്പന് കാണിക്കയായി 53 ലക്ഷത്തിൻ്റെ സ്വർണ്ണ കിണ്ടി

രാമായണ മാസാരംഭത്തിൽ ഗുരുവായൂരപ്പന് കാണിക്കയായി  സ്വർണ്ണ കിണ്ടി. മുക്കാൽ കിലോഗ്രാം തൂക്കമുള്ള സ്വർണ്ണ കിണ്ടിയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ  സമർപ്പിച്ചത്. ചെന്നൈ സ്വദേശി ബിന്ദു ഗിരിയെന്ന ഭക്തയുടെ സമർപ്പണമാണിത്. 96.5 പവൻ തൂക്കം വരും ഈ സ്വർണ്ണ കിണ്ടിക്ക്.

770 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ കിണ്ടിക്ക് എകദേശം 53 ലക്ഷം രൂപ വില വരും. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ സമർപ്പണ ചടങ്ങിൽ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *