നോളജ് മിഷൻ വെർച്വൽ സ്‌കിൽ ഫെയർ സംഘടിപ്പിക്കുന്നു

കേരള നോളജ് ഇക്കണോമി മിഷൻ ജൂലൈ 6, 7 തീയതികളിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ വെർച്വൽ സ്‌കിൽ ഫെയർ സംഘടിപ്പിക്കുന്നു. യുവജനങ്ങളെ ശാക്തീകരിക്കാനും ഭാവി ജോലിക്ക് ആവശ്യമായ തൊഴിൽ വൈദഗ്ധ്യം പരിചയപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഓൺലൈൻ പ്രോഗ്രാമിൽ എഴുപതോളം നൈപുണ്യ പരിശീലന പ്രോഗ്രാമുകൾ, സ്‌കോളർഷിപ്പ്‌ സ്‌കീമുകൾ, അനുബന്ധ പ്ലേസ്‌മെന്റ്  അവസരങ്ങൾ എന്നിവ പ്രദർശിപ്പിക്കും.

കോളേജ് വിദ്യാർത്ഥികൾ, തൊഴിലന്വേഷകർ, നിലവിൽ ജോലി  ചെയ്യുന്നവർ, പ്രൊഫഷണലുകൾ തുടങ്ങി ഇതിൽ താത്പര്യമുള്ളവർക്ക്  പ്രോഗ്രാമിൽ പങ്കെുടുക്കാം.   https://bit.ly/registration-virtual-skill-fair ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം.