മെഡിക്കൽ ഓഫീസമാരെ താൽക്കാലികമായി നിയമിക്കുന്നു
ഇൻഷുറൻസ് മെഡിക്കൽ സർവീസ് വകുപ്പിന് കീഴിൽ ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. എം.ബി.ബി.എസ്. ബിരുദവും ടിസിഎംസി രജിസ്ട്രേഷനും ഉള്ള യോഗ്യരായ ഉദ്യോഗാർഥികൾ cru.czims@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് ഇമെയിൽ, ഫോൺ നമ്പർ എന്നിവ അടങ്ങിയ ബയോഡേറ്റ സഹിതം ജൂൺ 15ന് മുമ്പായി അപേക്ഷ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 0484 2391018.