രുചിയൂറും വിഭവങ്ങളുമായി പീച്ചി അഗ്രോ ഇൻഡസ്ട്രിയൽ പാർക്ക്
കേരളത്തിന്റെ കാർഷിക സംരംഭക രംഗത്ത് തൃശ്ശൂരിന്റെ സംഭാവനയാണ് പീച്ചി അഗ്രോ ഇൻഡസ്ട്രിയൽ പാർക്ക്. പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന് കീഴിൽ ആരംഭിച്ച പീച്ചി അഗ്രി ഇൻഡസ്ട്രിയിൽ പാർക്കിൽ നിലവിൽ 27 ഭക്ഷ്യ ഉത്പന്നങ്ങൾ ലഭ്യമാണ്.
ജൈത്രി എന്ന ബ്രാൻഡിൽ പുറത്തിറക്കുന്ന പച്ചമാങ്ങ കാന്താരി, നെല്ലിക്ക കാന്താരി, മാംഗോ ജ്യൂസുകൾ, അച്ചാറുകൾ, സിറപ്പുകൾ എന്നിവയാണ് എന്റെ കേരളം മെഗാ എക്സിബിഷനിലെ അഗ്രോ ഇൻഡസ്ട്രിയൽ പാർക്കിന്റെ സ്റ്റാളിൽ നൽകുന്നത്. ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉയർന്ന ഗുണ നിലവാരവും നൂതനമായ പാക്കിങ്ങും വേറിട്ട രുചിയും സ്റ്റാളിൽ വരുന്നവർക്ക് അനുഭവിച്ചറിയാം.
ഉത്പന്നങ്ങൾ വൻതോതിൽ വിറ്റുപോകുന്നുണ്ട്. ഗ്രാമത്തിന്റെ നന്മയുള്ള, നാടൻ രുചികളു ടെ കുളിർമ്മ നൽകുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ സ്റ്റാളിലുണ്ട്. ചോക്കലേറ്റ് രൂപത്തിൽ സ്റ്റാളിൽ അവതരിപ്പിച്ച ബനാന ടൊഫിയും ജാക്ക് ടോഫിയും കുട്ടികളെ അടക്കം ആകർഷിക്കുന്നവയാണ്.




















