ബംഗാൾ ഉൾക്കടലിൽ ‘മോഖ’ ചുഴലിക്കാറ്റ്: കേരളത്തിൽ മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘മോഖ’ രൂപപ്പെട്ടു. ഇതിൻ്റെ ഫലമായി കേരളത്തിൽ വ്യാഴാഴ്ച മുതൽ അഞ്ചു  ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയും മിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌11ന് ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
വടക്ക് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ്  വ്യാഴാഴ്ച അർധ രാത്രിയോടെ തീവ്ര ചുഴലിക്കാറ്റായി  മാറാൻ സാധ്യത. മെയ്‌ 12  രാവിലെയോടെ ദിശ മാറി വടക്ക് – വടക്ക് കിഴക്ക്  സഞ്ചരിക്കാൻ തുടങ്ങുന്ന  മോഖ വൈകുന്നേരത്തോടെ മധ്യ ബംഗാൾ ഉൾകടലിൽ അതി തീവ്രചുഴലിക്കാറ്റായി  ശക്തി പ്രാപിക്കാൻ സാധ്യത.
മെയ്‌ 14 ഓടെ ശക്തി കുറയാൻ തുടങ്ങുന്ന മോഖ മെയ്‌ 14ന് രാവിലെ  ബംഗ്ലാദേശിനും  മ്യാൻമറിനും ഇടയിൽ പരമാവധി മണിക്കൂറിൽ145 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *