ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ കലാപരിശീലന കളരി
സാംസ്കാരിക വകുപ്പിനു കീഴിൽ തിരുവനന്തപുരം വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന ഗുരുഗോപിനാഥ് നടന ഗ്രാമത്തിൽ രണ്ടുമാസത്തെ കലാപരിശീലന ക്യാമ്പ് നടത്തുന്നു. ‘നൃത്ത സംഗീത നടന കളരി’ ഏപ്രിൽ മൂന്നിന് തുടങ്ങും. കേരളനടനം, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ, ശാസ്ത്രീയസംഗീതം, വീണ, വയലിൻ, ഗിറ്റാർ, തബല, മൃദംഗം, കീബോർഡ്, ചിത്രരചന എന്നീ കലകളിൽ പ്രത്യേക പരിശീലനത്തിന് നാലു വയസിനു മേൽ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം നൽകും.
തിങ്കൾ മുതൽ വെള്ളിവരെ ദിവസങ്ങളിൽ രാവിലെ 10 മുതൽ ഒരു മണിവരെയാണ് പരിശീലനം. പരിശീലന ക്യാമ്പ് കൂടാതെ കലാസാംസ്കാരിക രംഗത്തെ പ്രമുഖരുമായുള്ള സംവാദം, പൊതുവിജ്ഞാന സദസ്, പ്രശസ്ത കലാകാരന്മാരുടെ നേതൃത്വത്തിലുള്ള പഠന കളരി എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടക്കും. ക്യാമ്പിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. ഫോൺ: 0471-2364771, 9496653573.