ഡിപ്ലോമ ഇൻ ഫോട്ടോ ജേണലിസം: സ്പോട്ട് അഡ്മിഷൻ

കേരള മീഡിയ അക്കാദമി തിരുവനന്തപുരം, കാക്കനാട് സെന്ററുകളില്‍ ആഗസ്റ്റ് രണ്ടാം വാരം ആരംഭിക്കുന്ന ഫോട്ടോ ജേണലിസം കോഴ്‌സിലേക്ക് ഒഴിവുള്ള എതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍
നടത്തുന്നു.

താല്പര്യമുള്ളവർ ആഗസ്റ്റ് 10 ന് മുമ്പ് അക്കാദമിയുടെ കാക്കനാട്, തിരുവനന്തപുരം ശാസ്തമംഗലം സെന്ററുകളില്‍ പ്രവൃത്തി ദിവസം രാവിലെ 10നും വൈകീട്ട് 4 നും ഇടയില്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി നേരിട്ട് ഹാജരാകാം.

തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്ന് മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. 25000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസയോഗ്യത. ഫോൺ: 0484 2422275, 0471 2726275

Leave a Reply

Your email address will not be published. Required fields are marked *