ചെമ്പൈ പുരസ്ക്കാരം മധുരൈ ടി.എൻ.ശേഷഗോപാലന്

ഗുരുവായൂർ ദേവസ്വത്തിൻ്റെ 2023 ലെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്ക്കാരം കർണാടക സംഗീതജ്ഞൻ മധുരൈ ടി.എൻ.ശേഷഗോപാലന്. അഞ്ച് പതിറ്റാണ്ടിലേറെയായി കർണാടക സംഗീതരംഗത്ത് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്ക്കാരം. ഗുരുവായൂരപ്പൻ്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വർണ്ണപ്പതക്കം, 50001 രൂപ, പ്രശസ്തിപത്രം, ഫലകം,പൊന്നാട എന്നിവയടങ്ങുന്നതാണ് പുരസ്ക്കാരം.

നവംബർ 8ന് വൈകുന്നേരം ഗുരുവായൂർ ചെമ്പൈ സംഗീതോൽസവത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പുരസ്ക്കാരം സമ്മാനിക്കും. ചെയർമാൻ ഡോ. വി.കെ.വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ഗുരുവായൂർ ദേവസ്വം ഭരണ സമിതിയാണ് പുരസ്ക്കാര ജേതാവിനെ തീരുമാനിച്ചത്. കർണാടക സംഗീതജ്ഞരായ മണ്ണൂർ രാജകുമാരനുണ്ണി, എ.അനന്തപത്മനാഭൻ, തൃപ്പൂണിത്തുറ എൻ. രാധാകൃഷ്ണൻ, ദേവസ്വം ഭരണസമിതി അംഗം മനോജ് ബി.നായർ എന്നിവരുൾപ്പെട്ട സമിതിയാണ് പുരസ്ക്കാരം നിർണ്ണയിച്ചത്.

2005 ലാണ് ദേവസ്വം ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം ആരംഭിച്ചത്. ടി.വി.ഗോപാലകൃഷ്ണനാണ് (വായ്പാട്ട്) ആദ്യ പുരസ്ക്കാര ജേതാവ്. പത്തൊമ്പതാമത്തെ പുരസ്ക്കാരമാണ് മധുരൈ ടി.എൻ. ശേഷഗോപാലനെ തേടിയെത്തിയത് .

Leave a Reply

Your email address will not be published. Required fields are marked *