പ്രൊഫ.വി.ഗോപിനാഥൻ സാമൂഹ്യ രംഗത്ത് മികച്ച സംഭാവനകൾ നൽകി- രാജ്മോഹൻ ഉണ്ണിത്താൻ

ഉന്നത പദവിയിൽ ചുമതലകൾ നിർവഹിക്കുമ്പോഴും സമൂഹത്തിനും സാധാരണക്കാരനും വേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും
ചെയ്ത മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു പ്രൊഫ. വി. ഗോപിനാഥൻ എന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു.

മികച്ച ആധ്യാപകനൊപ്പം നല്ല സാമൂഹൃ പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹം നാടിന് നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്നും എം.പി പറഞ്ഞു. പ്രൊഫ. വി ഗോപിനാഥൻ അനുസ്മരണ സമ്മേളനം ഉദ്ഘാടാനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാസർകോട് ഗവ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാസർകോട് ട്രാവൽ ക്ലബ്  ചെയർമാൻ ജി.ബി.വത്സൻ അധ്യക്ഷനായിരുന്നു. ജി.എസ്.ഐ മുന്‍ ഡെപ്യുട്ടി
ഡയറക്ടർ ജനറൽ പി.വി. സുകുമാരനിൽ നിന്നും ഡോ.തമ്പാൻ മേലത്ത് ഡോ. വി. ഗോപിനാഥൻ  സ്മാരക പുരസ്ക്കാരം ഏറ്റുവാങ്ങി. 25,000 രൂപയും ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്.

എൻ.അശോക് കുമാർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. പ്രൊഫ.വി.ഗോപിനാഥൻ സ്മരണിക പ്രൊഫ.കെ.ശ്രീമതിക്ക് നൽകി  ഡോ. കെ.കെ.രാമചന്ദ്രൻ പ്രകാശനം ചെയ്തു. ഡി.വൈ.എസ്.പി. ഡോ.വി. ബാലകൃഷ്ണൻ പ്രൊഫ. ഗോപിനാഥൻ അനുസ്‌മരണ പ്രഭാഷണം നടത്തി.

പ്രൊഫ. ജി. ഗോപാലകൃഷ്ണൻ,ജി.എസ്.ഐ. സീനിയർ ജിയോളജിസ്റ്റ്  സജേഷ്, റിട്ട. ജില്ലാ ജഡ്ജി എ.ശങ്കരൻ നായർ, ഡോ. ടി.എം.ബാലകൃഷ്ണൻ നായർ, പ്രൊഫ.സി.ജി. നമ്പ്യാർ, സണ്ണി ജോസഫ്, ഡോ. എ. എൻ. മനോഹരൻ, ടി.കെ.വിജയകുമാർ, എം പത്മാക്ഷൻ എന്നിവർ സംസാരിച്ചു. എ.പ്രഭാകരൻ സ്വാഗതവും രാധാകൃഷ്ണൻ കമലം നന്ദിയും പറഞ്ഞു.

കാസർകോട് ട്രാവൽ ക്ലബ് , ജിയോളജി പൂർവ വിദ്യാർഥി സംഘടനയായ ജിയോ അലംനസ്, ലയൺസ് ക്ലബ്, കാസർകോട്  പിപ്പിൾസ് ഫോറം എന്നിവ സംയുക്തമായാണ് ഒന്നാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചത്.