അടിസ്ഥാന വിവരശേഖരണത്തിന് ധാരണാപത്രം ഒപ്പുവെച്ചു

കേരളത്തിൽ സംസ്ഥാനതല അടിസ്ഥാന വിവരശേഖരണത്തിന് ധാരണാപത്രം ഒപ്പുവെച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ സാന്നിധ്യത്തിലാണ്  ധാരണാപത്രം ഒപ്പുവെച്ചത്.

വയോജനങ്ങളുടെ ആരോഗ്യ-സാമൂഹിക-സാമ്പത്തിക സ്ഥിതിഗതികളും ദൈനംദിന ജീവിതസാഹചര്യങ്ങളും വിലയിരുത്തുകയും സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ലഭ്യതയിലും സേവനങ്ങളിലുമുള്ള കുറവ് കണ്ടെത്തുകയുമാണ് സര്‍വേയുടെ പ്രധാന ലക്ഷ്യം.

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി വയോജന ക്ഷേമ വകുപ്പ് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റുമായി (സി.എം.ഡി) ചേര്‍ന്നാണ്  വിവരശേഖരണം  നടത്തുന്നത്.

വയോജന ക്ഷേമ വകുപ്പ് സെക്രട്ടറി ഡോ.രത്തൻ യു.ഖേൽക്കർ ഐ.എ.എസ്, മുഖ്യമന്ത്രിയുടെ ഓഫീസ് ഓൺ ഡ്യൂട്ടി സെക്രട്ടറി എൻ.എസ്.കെ. ഉമേഷ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ.അരുൺ എസ്. നായർ, സി.എം.ഡി ഡയറക്ടർ ഡോ. ജയശങ്കർ പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു