സ്‌പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുന്നു
ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം), ജില്ലാ ആരോഗ്യ – കുടുംബക്ഷേമ സൊസൈറ്റി, മലപ്പുറം എന്നിവയുടെ ആഭിമുഖ്യത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു.
ഓര്‍ത്തോപീഡിക്‌സ്, സൈക്യാട്രിസ്റ്റ്, പീഡിയാട്രീഷ്യന്‍ എന്നീ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെയാണ് നിയമിക്കുന്നത്. ജൂലൈ 31ന് രാവിലെ 10.30 മുതല്‍ 11.30 വരെ ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) മലപ്പുറം ജില്ലാ ഓഫീസില്‍ അഭിമുഖം നടക്കും. വിശദവിവരങ്ങള്‍ www.arogyakeralam.gov.in എന്ന വൈബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0483 2730313, 9846700711.




















