‘അഭയകിരണം’പദ്ധതിയിൽ അപേക്ഷിക്കാം
അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം അനുവദിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന ‘അഭയകിരണം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 50 വയസിന് മേൽ പ്രായമുള്ളവരും പ്രായപൂർത്തിയായ മക്കൾ ഇല്ലാത്തവരുമായ വിധവകളുടെ ബന്ധുക്കൾക്കാണ് ധനസഹായത്തിന് അർഹതയുള്ളത്.
www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടികളിലും ശിശുവികസന പദ്ധതി ഓഫീസുകളിലും ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ വനിത ശിശുവികസന ഓഫീസർ അറിയിച്ചു. ഫോൺ 0471 2969101




















