ഗുരുവായൂരിൽ പുതിയ നടപ്പന്തൽ സമർപ്പിച്ചു
ഗുരുവായൂർ ക്ഷേത്രം മേൽപുത്തൂർ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്തായി നിർമ്മിച്ച നടപ്പന്തലിൻ്റെയും കിഴക്കേഗോപുര കവാടത്തിൽ തീർത്ത ഗേറ്റിൻ്റെയും സമർപ്പണം നടന്നു. ഭക്തർക്ക് വിശ്രമിക്കാനും വരിനിൽക്കാനും പുതിയ നടപ്പന്തൽ തണലേകും.
കുംഭകോണത്തെ ശ്രീഗുരുവായൂരപ്പ ഭക്ത സേവാസംഘമാണ് ഈ വഴിപാട് സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സമർപ്പണം നിർവ്വഹിച്ചു. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിയിച്ചു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥൻ, മനോജ് ബി.നായർ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ, കുംഭകോണം ശ്രീഗുരുവായൂരപ്പ ഭക്ത സേവാസംഘം ട്രസ്റ്റ് മേധാവി മണി ചന്ദിരൻ എന്നിവർ പങ്കെടുത്തു.




















