ഗുരുവായൂർ ചെമ്പൈ സംഗീതോൽസവം നവംബർ 6 മുതൽ

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച്  ഗുരുവായൂർ ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോൽസവത്തിന്  നവംബർ 6 ന് തിരശീല ഉയരും. മേല്പുത്തൂർ ഓഡിറ്റോറിയത്തിലെ ചെമ്പൈ സംഗീത മണ്ഡപത്തിൽ  ദേവസ്വം, ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ   ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ  ഏ.വി.ഗോപിനാഥ് അധ്യക്ഷനാകും.

ഈ വർഷത്തെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം  മൃദംഗ വിദ്വാൻ ഡോ. ടി.കെ മൂർത്തിക്ക് സമർപ്പിക്കും.  ഗായിക കെ.എസ്.ചിത്ര വിശിഷ്ടാതിഥിയാകും. പുരസ്കാര സമർപ്പണത്തിനു ശേഷം
ടി.കെ. മൂർത്തി നയിക്കുന്ന  സംഗീതകച്ചേരി  അരങ്ങേറും.
.
സംഗീതാർച്ചന നവംബർ 7 ന് രാവിലെ മുതൽ
.
ഇത്തവണ ചെമ്പൈ സംഗീതോൽസവത്തിൽ പങ്കെടുക്കാൻ 4100 ലേറെ പേർ അപേക്ഷിച്ചിരുന്നു. ഇവരിൽ യോഗ്യരായ  മൂവായിരത്തിലേറെ പേർക്ക് സംഗീതാർച്ചന നടത്താനാകും. യോഗ്യരായവർക്ക്
ക്ഷണക്കത്ത് വെബ് സൈറ്റിലൂടെ ഡൗൺലോഡ് ചെയ്യാൻ സൗകര്യമൊരുക്കി.

നവംബർ ഏഴിന് രാവിലെ ആറര മണിയോടെ  ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാട് സംഗീത മണ്ഡപത്തിൽ തെളിയിക്കും. തുടർന്ന് ക്ഷേത്രം നാദസ്വരം -തവിൽ  വിഭാഗത്തിൻ്റെ മംഗളവാദ്യത്തോടെ  ഏകാദശി ദിവസം വരെ നീളുന്ന സംഗീതോൽസവത്തിന് തുടക്കമാകും. ദശമി ദിനത്തിൽ ചെമ്പൈ സംഗീത മണ്ഡപത്തിൽ രാവിലെ ഒമ്പതിന് പഞ്ചരത്ന കീർത്തനാലാപനം അരങ്ങേറും.