ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളിൽ മഞ്ഞ അലേർട്ട് 

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. നവംബർ1: പത്തനംതിട്ട, കോട്ടയം, ഇടുക്കി 2: ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് 3: കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.