കേരളത്തിലെ പി.ജി ദന്തൽ പ്രവേശനം: ഓപ്ഷൻ നൽകാം

2026-27 അധ്യയന വർഷം കേരളത്തിലെ വിവിധ സർക്കാർ ദന്തൽ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ദന്തൽ കോളേജുകളിലെയും ആദ്യഘട്ട അലോട്ട്‌മെന്റിനു ശേഷം പി.ജി ദന്തൽ കോഴ്‌സിലെ സീറ്റുകളിലേയ്ക്കുള്ള ഓപ്ഷൻ കൺഫർമേഷൻ സൗകര്യം ലഭിക്കും www.cee.kerala.gov.in ൽ സെപ്റ്റംബർ 23 ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് ഇത് ലഭിക്കുക. രണ്ടാംഘട്ട അലോട്ട്‌മെന്റിൽ പരിഗണിക്കണമെങ്കിൽ ഓപ്ഷൻ കൺഫർമേഷൻ നടത്തിയിരിക്കണം.  വിവരങ്ങൾക്ക്: 0471-2332120, 0471-2338487.