നവീകരിച്ച ഗുരുവായൂർ കൗസ്തുഭം റെസ്റ്റ് ഹൗസ് ഭക്തർക്ക് സമർപ്പിച്ചു

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് കുറഞ്ഞനിരക്കിൽ മികച്ചതാമസ സൗകര്യം ലഭ്യമാക്കുന്നതിനായി നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസിൻ്റെ സമർപ്പണം നടത്തി.  ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു.

ദേവസ്വം ബോർഡുകളുകളുടെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ കലവറയില്ലാത്ത പിന്തുണ നൽകി വരികയാണെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു. ഗുരുവായൂർ, കൊട്ടിയൂർ അടക്കമുള്ള ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി പിൽഗ്രിം തീർത്ഥാടന സർക്യൂട്ടിനെ പ്രോൽസാഹിപ്പിക്കുന്നതിന് ബജറ്റിൽ തന്നെ സർക്കാർ മുൻഗണന നൽകിയിട്ടുണ്ട്.

ഭക്തജനങ്ങൾക്ക് സുഗമമായ ദർശനം ഒരുക്കുന്നതിന് വെർച്വൽ ക്യൂ സമ്പ്രദായം തുടങ്ങിയ ഗുരുവായൂർ ദേവസ്വം തീരുമാനം മന്ത്രിസഭാംഗങ്ങളുടെ തന്നെ പ്രശംസയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ദേവസ്വം ചെയർമാൻ  എ.വി.ഗോപിനാഥ്  അധ്യക്ഷത വഹിച്ചു. എൻ.കെ. അക്ബർ എ.എൽ.എ, എം.ജി.രാജമാണിക്കം (സെക്രട്ടറി,റവന്യു (ദേവസ്വം ) കമ്മീഷണർ ഗുരുവായൂർ ദേവസ്വം) , സുനിത അരവിന്ദൻ  (ചെയർപേഴ്സൻ, ഗുരുവായൂർ നഗരസഭ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു .ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ദേവസ്വം സമിതി അംഗം പി.സി.ദിനേശൻ നമ്പൂതിരിപ്പാട് (ക്ഷേത്രം തന്ത്രി) കൗസ്തുഭം റെസ്റ്റ് ഹൗസ് മന്ദിരത്തിൽ ഭദ്രദീപം തെളിച്ചു