ഗുരുവായൂരപ്പന് വഴിപാടായി 40 പവൻ്റെ ഓടക്കുഴൽ
ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പന് വഴിപാടായി പൊന്നിൽ തീർത്ത ഓടക്കുഴൽ. നാൽപത് പവനോളം തൂക്കം വരുന്ന ഓടക്കുഴൽ സമർപ്പിച്ചത് ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ്. വെള്ളിയാഴ്ച പുലർച്ചെ നാലു മണിയോടെയായിരുന്നു സമർപ്പണം.
ക്ഷേത്രം അസി.മാനേജർ ലെജുമോൾ പൊന്നോടക്കുഴൽ ഏറ്റുവാങ്ങി. രതീഷ് മോഹൻ്റെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ഷാർജയിൽ ബിസിനസ്സ് നടത്തുന്ന രതീഷ് മോഹൻ എല്ലാ മലയാള മാസവും ഒന്നാം തീയതി ക്ഷേത്രത്തിൽ അന്നദാന സഹായവും നൽകി വരുന്നുണ്ട്.