ഓണത്തെ വരവേറ്റ് കാസർകോട്ട് മെഗാ പൂക്കളം

ഓണാഘോഷത്തിൻ്റെ ഭാഗമായി കാസർകോട് പുതിയ ബസ്സ്റ്റാൻ്റ് പരിസരത്ത് മെഗാ പൂക്കളം വിരിഞ്ഞു. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കാസർകോട് മുനിസിപ്പാലിറ്റിയും സംഘടിപ്പിക്കുന്ന ജില്ലാതല ഓണം വാരാഘോഷത്തിൻ്റെ ഭാഗമായാണ് കാസർകോട് മർച്ചൻ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മെഗാപൂക്കളം ഒരുക്കിയത്.

1.70 ക്വിന്റൽ പൂക്കൾ ഉപയോഗിച്ച് നാല് ദിവസം കൊണ്ടാണ് പൂക്കളമിട്ടത്. പുതിയ ബസ് സ്റ്റാൻ്റിലെ ഒറ്റത്തൂൺ മേൽപ്പാലത്തിനടിയിലാണ് പൂക്കളം. ഡിസൈനറായ ജഗദീശൻ്റെ നേതൃത്വത്തിൽ 13 അംഗ സംഘമാണ് നാല് ദിവസത്തെ പരിശ്രമത്തിലൂടെ പൂക്കളം ഒരുക്കിയത്. പൂക്കൾ നിരത്തി ഡിസൈൻ ചെയ്യാൻ രണ്ടു ദിവസമെടുത്തു. ഒന്നര ലക്ഷത്തോളം രൂപയുടെ പൂക്കൾ ഇതിനായി ഉപയോഗിച്ചു.

ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പൂക്കളം ഉദ്ഘാടനം ചെയ്തു. സെൽഫിയെടുത്ത് ഓണ പെരുമയിൽ ഒത്തു ചേർന്നു  കല്ലട്ര മാഹിൻ എം.എൽ.എ കാസർകോട് നഗരസഭ ചെയർപേഴ്‌സൺ ഷാഹിന സലിം വൈസ് ചെയർപേഴ്‌സൺ കെ.എം. ഹനീഫ് വ്യാപാരി വ്യവസായ സംഘടനാ പ്രസിഡണ്ട് എ.എ. അസീസ് ജനറൽ സെക്രട്ടറി കെ.കെ. ദിനേശ് ട്രഷറർ നഹീം അങ്കോള എന്നിവരും ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ നസീബ് ഡി.ടി.പി.സി സെക്രട്ടറി ജെ.കെ.  ജിജേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു