മംഗളൂരു- ബെംങ്കളൂരു വന്ദേ ഭാരത് പരീക്ഷണ ഓട്ടം നടത്തി
മംഗളൂരു- ബെംങ്കളൂരു വന്ദേ ഭാരത് ട്രെയിനിൻ്റെ ട്രയൽ റൺ നടത്തി.
സകലേഷ്പൂർ-സുബ്രഹ്മണ്യ റോഡ് ഘട്ട് സെക് ഷനിലാണ് പരീക്ഷണ ഓട്ടം നടന്നത്. വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനാണ് പരീക്ഷണ ഓട്ടംനടത്തുന്നത്.
സകലേഷ്പൂർ സ്റ്റേഷനിൽ നിന്ന് സുബ്രഹ്മണ്യ റോഡ് സ്റ്റേഷൻവരെയാണ് ട്രെയിൻ ഓടിയത്. രാവിലെ 6.42 നാണ് സുബ്രഹ്മണ്യ റോഡിലേക്ക് ട്രെയിൻ പുറപ്പെട്ടത്. ചുരം പാത്രയിലൂടെ സഞ്ചരിച്ച് ട്രെയിൻ 10.55 ന് സുബ്രഹ്മണ്യ റോഡ് റെയിൽവേ സ്റ്റേഷനിൽ എത്തി. മണിക്കൂറിൽ 30 കിലോമീറ്ററാണ് ഈ പാതയിൽ ട്രെയിനുകൾക്ക് അനുവദിച്ചിട്ടുള്ള വേഗം. മലമ്പാതയിലൂടെയുള്ള റെയിൽവേ ട്രാക്കിൽ പല സ്ഥലങ്ങളിലും ഉയർച്ചയും താഴ്ച്ചയുമുള്ളതിനാലാണിത്. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്ക് ഘടിപ്പിച്ച ട്രെയിനാണിത്.
സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷൻ്റെ നേതൃത്വത്തിലാണ് പരീക്ഷണ ഓട്ടം നടക്കുന്നത്. ഓഗസ്റ്റ് 20 വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നാണ് 20 കോച്ചുകളുള്ള ട്രെയിൻ മൈസൂരു വഴി സകലേഷ്പൂരിൽ എത്തിച്ചത്.
ജൂൺ മാസത്തോടെ ബെംഗളൂരു-മംഗളൂരു സെക്ടറിൽ വന്ദേ ഭാരത് എക്സ്പ്രസ് സർവ്വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. പക്ഷെ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് (എ.ഇ.ബി) സിസ്റ്റം ഘടിപ്പിച്ച കോച്ചുകൾ ഇല്ലാത്തതിനാൽ അത് യാഥാർത്ഥ്യമായില്ല




















