ഏകാരോഗ്യം: കൈപുസ്തകം പ്രകാശനം ചെയ്തു

വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസിലെ ആരോഗ്യ വിദ്യാഭ്യാസ ബോധവത്ക്കരണ വിഭാഗം തയ്യാറാക്കിയ ‘ഏകാരോഗ്യത്തിലൂടെ സുസ്ഥിര ആരോഗ്യത്തിലേക്ക്’ കൈപുസ്തകം ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പ്രകാശനം ചെയ്തു.

ജന്തുജന്യരോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് ഏകാരോഗ്യ സമീപനത്തെ പരിചയപ്പെടുത്തുകയാണ് കൈപുസ്തകത്തിലൂടെ. മനുഷ്യാരോഗ്യ വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ ഇതര ജീവജാലങ്ങളുടെയും പരിതസ്ഥിതിയുടെയും ആരോഗ്യം കൂടി ഉള്‍ക്കൊള്ളേണ്ടതുണ്ടെന്ന ആശയമാണ് ഏകാരോഗ്യ സമീപനം ലക്ഷ്യമിടുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, വിവിധ വകുപ്പുകള്‍, സാമൂഹിക സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് ഉപകാരമാകുന്ന രീതിയിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.

ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.പി.ദിനീഷ്, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രിയ സേനന്‍, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.പി.എസ് സുഷമ, ഗവ മെഡിക്കല്‍ കോളേജ് ഗൈനക്കോളജിസ്റ്റ് ഡോ. നസീറ ബാനു, ശിശുരോഗ വിദഗ്ധ ഡോ.ട്രിനിറ്റ് അനിറ്റ ഡിക്കോട്ടൊ, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം. മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *