ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്ക്കാരം വൈക്കം ജയൻമാരാർക്ക്

2024 ലെ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്ക്കാരത്തിന് അഷ്ടപദി കലാകാരൻ വൈക്കം ജയൻ മാരാരെ (ജയകുമാർ) തെരഞ്ഞെടുത്തു.

ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോൽസവത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ പുരസ്ക്കാരമാണിത്. അഷ്ടപദി ഗാനശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്ക്കാരം. 25001 രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.

അഷ്ടപദി സംഗീതോൽസവ ദിനമായ മെയ് 9 ന് വൈകിട്ട്  ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്ക്കാരം സമ്മാനിക്കും. തുടർന്ന് പുരസ്കാര ജേതാവിൻ്റെ അഷ്ടപദി കച്ചേരിയും അരങ്ങേറും.
വൈക്കം മഹാദേവ ക്ഷേത്രം കിഴക്കേ നട സ്വദേശിയായ ജയൻ മാരാർ  തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഷ്ടപദി, പഞ്ചവാദ്യം കലാകാരനാണ്. ഇപ്പോൾ ശബരിമല ക്ഷേത്രത്തിലാണ് സേവനം.

ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഡോ.സദനം ഹരികുമാർ, ഡോ.എൻ.പി വിജയകൃഷ്ണൻ എന്നിവരടങ്ങുന്ന അഷ്ടപദി പുരസ്ക്കാര നിർണയ സമിതിയാണ് വൈക്കം ജയൻമാരാരെ പുരസ്കാരത്തിനായി ശുപാർശ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *