ഗുരുവായൂർ ക്ഷേത്ര ആദ്ധ്യാത്മിക ഹാൾ ശീതീകരിച്ചു

ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാൾ ശീതീകരിച്ച് നവീകരിച്ചു.
വേനൽക്കാലത്തും ഇളം തണുപ്പിൽ ഭക്തർക്ക് നാരായണീയ പാരായണവും ഭാഗവത സപ്താഹ സമർപ്പണവും നിർവ്വഹിക്കാൻ ഇനി കഴിയും. ദീർഘകാലമായുള്ള ഭക്തരുടെ ആവശ്യമായിരുന്നു ഇത്. ഭൗതിക സാഹചര്യം മെച്ചപ്പെട്ട സാഹചര്യത്തിൽ  ആദ്ധ്യാത്മിക ഹാൾ നിരക്ക് പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

രാവിലെ 6 മുതൽ 12 മണി വരെയും 12.30 മുതൽ 6.30 വരെയും ആദ്ധ്യാത്മിക ഹാളിൽ പാരായണങ്ങൾ വഴിപാടായി സമർപ്പിക്കുന്നതിന് 5000 രൂപയും കാലത്ത് 6 മണി മുതൽ വൈകിട്ട് 6 വരെ ഒരു ദിവസത്തേക്ക് 10000 രൂപയുമാണ് നിരക്ക്. സപ്താഹങ്ങൾക്ക് തലേ ദിവസത്തെ മാഹാത്മ്യം ഉൾപ്പെടെ അമ്പതിനായിരം രൂപയാണ് നിരക്ക്.2024 ജൂലൈ ഒന്നുമുതലുള്ള ബുക്കിങ്ങുകൾക്ക് ഈ നിരക്ക് ബാധകമാണ്.

എല്ലാ വർഷവും ജൂലൈ 15 നുള്ളിൽ അപേക്ഷ സ്വീകരിച്ച് മുൻകൂട്ടി ലഭ്യമാക്കിയ അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഭരണ സമിതി തീരുമാനപ്രകാരം ഭക്തജനങ്ങൾക്ക് ആദ്ധ്യാത്മിക ഹാൾ അനുവദിക്കും. അപേക്ഷകൾ 2024 ജൂലൈ 15നകം അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ -680101 എന്ന  വിലാസത്തിൽ നൽകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *