ഫോർട്ട് കൊച്ചിയിലേക്ക് വാട്ടർ മെട്രോ സർവ്വീസ് തുടങ്ങി

പൊതുജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും പ്രതീക്ഷയേകി ഫോർട്ട് കൊച്ചിയിലേക്ക് വാട്ടർ മെട്രോ  സർവ്വീസ് തുടങ്ങി. കെ.എം.ആർ.എൽ. എം.ഡി. ലോക്നാഥ് ബെഹ്റ, സന്തോഷ് ജോർജ് കുളങ്ങര എന്നിവരടക്കം ആദ്യ യാത്രയിൽ പങ്കാളികളായി.

കൊച്ചിന്‍ ഷിപ്പ്‌ യാർഡിൽ നിന്ന് വാങ്ങിയ പതിനാലാമത് ബോട്ടിന്റെയും ടിക്കറ്റിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയൽ റൺ പൂർത്തിയായതോടെയാണ് ഫോർട്ട് കൊച്ചി ടെർമിനലിൽ നിന്ന് സർവ്വീസ് ആരംഭിച്ചത്.

ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20 മുതൽ 30 മിനിറ്റ് ഇടവേളകളിൽ ഹൈക്കോർട്ട് ജംഗ്ഷൻ – ഫോർട്ട് കൊച്ചി റൂട്ടിൽ സർവ്വീസ് ഉണ്ടാകും. അവധിക്കാലം ആഘോഷിക്കാന്‍ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഫോർട്ട് കൊച്ചിയിലേക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ എത്തിച്ചേരാൻ വാട്ടർ മെട്രോ സർവ്വീസ് സഹായകരമാകും

One thought on “ഫോർട്ട് കൊച്ചിയിലേക്ക് വാട്ടർ മെട്രോ സർവ്വീസ് തുടങ്ങി

  1. ഞങ്ങൾ പോയിരുന്നു. അടിപൊളി. ഒരു പുതിയ അനുഭവം.

Leave a Reply

Your email address will not be published. Required fields are marked *