‘മിഷൻ സമുദ്ര’ പദ്ധതിക്കായി ബജറ്റിൽ 400 കോടി രൂപ

നിക്ഷേപം, തൊഴിൽ, അടിസ്ഥാന സൗകര്യ വികസനം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് പുതിയ ദിശാബോധം നൽകുന്ന വികസന അജണ്ടയുമായി 2026-27ലെ
കേരള ബജറ്റ്.

ആധുനിക സാങ്കേതികവിദ്യ, വൻകിട നിക്ഷേപങ്ങൾ, വിജ്ഞാന സമ്പദ്‌വ്യവസ്ഥ, സാമൂഹിക സുരക്ഷ, പരിസ്ഥിതി ഉത്തരവാദിത്തം എന്നിവയെ സമന്വയിപ്പിച്ച് കേരളത്തെ ആഗോള നിലവാരത്തിലുള്ള വികസന മാതൃകയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ബജറ്റ് അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു.

സമുദ്രസമ്പത്തും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ലോക മാരിടൈം ഭൂപടത്തിലെ പ്രധാന ശക്തിയാക്കുന്നതിനായി ‘മിഷൻ സമുദ്ര’ ബജറ്റിൽ പ്രഖ്യാപിച്ചു. പദ്ധതിക്കായി 400 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കേന്ദ്രമാക്കി തുറമുഖങ്ങൾ, റെയിൽ ശൃംഖല, റോഡ് ഗതാഗതം, ഉൾനാടൻ ജലപാതകൾ എന്നിവ സംയോജിപ്പിക്കുന്ന സമഗ്ര മാരിടൈം സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കും.

ബാലരാമപുരം–വിഴിഞ്ഞം ഭൂഗർഭ റെയിൽ, വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിംഗ് റോഡ്, ഡ്രൈ പോർട്ടുകൾ, സ്റ്റഫിംഗ് സെന്ററുകൾ എന്നിവ ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കും. കേരള മാരിടൈം പോളിസിയും അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും സ്ഥാപിക്കും.

‘കേരള നോളജ് വാലി ’ പദ്ധതി

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനായി ‘കേരള നോളജ് വാലി’ പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മുൻനിര വിദേശ സർവകലാശാലകളെയും ഗവേഷണ സ്ഥാപനങ്ങളെയും കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി നിയമപരവും നയപരവുമായ മാറ്റങ്ങൾ നടപ്പാക്കും.

ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കും സാമൂഹിക ശാക്തീകരണത്തിനുമായി വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനായി 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ആരോഗ്യ ഇൻഷുറൻസ്’ പദ്ധതി

ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ‘ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ പദ്ധതി നടപ്പിലാക്കും. ഓരോ കുടുംബത്തിനും പ്രതിവർഷം 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതാണ് പദ്ധതിയുടെ പ്രത്യേകത.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഗുരുതര രോഗബാധിതർക്കും സഹായം ലഭ്യമാക്കുന്നതിനായി ‘വൺ കേരള കരുതൽ മിഷൻ’ എന്ന സാങ്കേതികവിദ്യ അധിഷ്ഠിത പ്ലാറ്റ്ഫോം ആരംഭിക്കും.

നിക്ഷേപം, സംരംഭകത്വം

സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ കരുത്ത് പകരുന്നതിനായി 10,000 പുതിയ MSME സംരംഭങ്ങൾ ആരംഭിക്കും. ചെറുകിട, ഇടത്തരം വ്യവസായ മേഖലകളിൽ നിക്ഷേപവും തൊഴിലും വർധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ നടപ്പാക്കും. പ്രവാസി ഇൻവെസ്റ്റ്മെന്റ് ഫണ്ട് രൂപീകരിക്കുന്നതിലൂടെ പ്രവാസി മലയാളികളുടെ നിക്ഷേപം കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തും.

ഗ്ലോബൽ ജോബ് വാച്ച് ടവർ പദ്ധതിയിലൂടെ തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ വിലയിരുത്തി യുവാക്കൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ ഒരുക്കും. റബ്ബറിന്റെ താങ്ങുവില കിലോയ്ക്ക് 250 രൂപയായി വർധിപ്പിക്കുന്നതിലൂടെ കാർഷിക മേഖലയ്ക്ക് വലിയ പിന്തുണ ലഭിക്കും.

ലൈറ്റ് മെട്രോ പദ്ധതി

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കുന്നതിലൂടെ നഗര ഗതാഗത മേഖലയിൽ പുതിയ അധ്യായം തുറക്കും. അതോടൊപ്പം തെക്കൻ കേരള ഇക്കണോമിക് കോറിഡോർ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് വ്യവസായ-സാമ്പത്തിക വളർച്ചയ്ക്ക് പുതിയ അവസരങ്ങൾ

ഗ്ലോബൽ ഫർണിച്ചർ ഹബ്

കൊച്ചി–ആലുവ–പെരുമ്പാവൂർ ഗ്ലോബൽ ഫർണിച്ചർ ഹബ്, കൊച്ചി–തൃശൂർ ഗോൾഡ് കോറിഡോർ, ജെ.സി. ഡാനിയൽ ഫിലിം സിറ്റി എന്നിവയും അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നടപ്പാക്കും. കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ–ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കും. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചുള്ള വികസന പദ്ധതിയ്ക്ക് 200 കോടി രൂപ വകയിരുത്തി.

മത്സ്യത്തൊഴിലാളികൾക്ക് മുൻഗണന

മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന മണ്ണെണ്ണ സബ്സിഡി വർധിപ്പിക്കുകയും പ്രത്യേക ഭവന പദ്ധതി നടപ്പാക്കുകയും ചെയ്യും. തീരദേശ മേഖലകളിലെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത ദിവസങ്ങളിൽ വേതന സഹായം നൽകുന്നതിനും നടപടികൾ സ്വീകരിക്കും.

കൃഷി, ക്ഷീര വികസനം

സംസ്ഥാനത്തെ ക്ഷീര വികസനത്തിനായി 102 കോടി രൂപ വകയിരുത്തി.ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിലൂടെ കൃഷിയേയും വിനോദസഞ്ചാരത്തേയും സംയോജിപ്പിച്ച പുതിയ സാമ്പത്തിക സാധ്യതകൾ സൃഷ്ടിക്കും. കാർഷിക ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണിയും മൂല്യവർധിത ഉൽപ്പാദനത്തിനുള്ള അവസരങ്ങളും ഒരുക്കും.

സാമൂഹിക നീതിയും സുരക്ഷിത സമൂഹവും

മനുഷ്യ–വന്യജീവി സംഘർഷം പരിഹരിക്കുന്നതിനായി 192.20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വന്യജീവികൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങിവരുന്നത് തടയുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും. സ്ത്രീ

എം.ടി. വാസുദേവൻ നായർ കൾച്ചറൽ പാർക്ക്

കോഴിക്കോട് എം.ടി. വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്ക് സ്ഥാപിക്കും. കായിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി മലബാറിൽ ഫുട്ബോൾ സ്റ്റേഡിയം സ്ഥാപിക്കാൻ 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ ക്ഷേത്രങ്ങളെ തിരുപ്പതി മാതൃകയിൽ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

ബജറ്റ്  ഒറ്റനോട്ടത്തിൽ

മിഷൻ സമുദ്ര
•    കേരളത്തെ ആഗോള മാരിടൈം ശക്തിയാക്കും
•    വിഴിഞ്ഞം കേന്ദ്രീകരിച്ച മാരിടൈം സമ്പദ്‌വ്യവസ്ഥ
•    ₹400 കോടി

അന്താരാഷ്ട്ര മാരിടൈം മ്യൂസിയം
•    കേരളത്തിന്റെ സമുദ്ര പൈതൃകം സംരക്ഷിക്കും
•    ₹50 കോടി

ഏവിയേഷൻ–ലോജിസ്റ്റിക്സ് ഹബ്
•    നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചുള്ള വികസനം
•    എയറോപാർക്ക്, എയറോസിറ്റി, വിമാനപരിപാലന കേന്ദ്രങ്ങൾ
•    ₹200 കോടി

ഇൻവെസ്റ്റ് കേരളം
•    നിക്ഷേപകർക്ക് ഏകജാലക സേവനം
•    ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി കൗൺസിൽ

കേരള MSME ഗ്രോത്ത് സ്കീം
•    10,000 പുതിയ MSME സംരംഭങ്ങൾ
•    ₹100 കോടി

പ്രവാസി ഇൻവെസ്റ്റ്മെന്റ് ഫണ്ട്
•    പ്രവാസി മലയാളികളുടെ നിക്ഷേപം വികസനത്തിനായി പ്രയോജനപ്പെടുത്തും

ഗ്ലോബൽ ജോബ് വാച്ച് ടവർ
•    ഭാവി തൊഴിൽ സാധ്യതകൾ നിരീക്ഷിക്കുന്ന സംവിധാനം

സ്പേസ് ഇക്കണോമി
•    ബഹിരാകാശ സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം
•    ₹5 കോടി

കേരള നോളജ് വാലി
•    കേരളത്തെ ആഗോള വിദ്യാഭ്യാസ ഹബ്ബാക്കും
•    വിദേശ സർവകലാശാലകളെ ആകർഷിക്കും
•    ₹100 കോടി

വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി
•    ആദിവാസി വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പ്രാധാന്യം
•    ₹50 കോടി

കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി
•    മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം, മെഡിക്കൽ ടൂറിസം
•    ₹100 കോടി

റിസർച്ച് പാർക്ക്
•    IIT മാതൃകയിൽ ഗവേഷണ–വ്യവസായ സഹകരണം
•    ₹60 കോടി

ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്
•    ഓരോ കുടുംബത്തിനും പ്രതിവർഷം ₹25 ലക്ഷം വരെ ആരോഗ്യ പരിരക്ഷ

വൺ കേരള കരുതൽ മിഷൻ
•    ഗുരുതര രോഗബാധിതർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സഹായം
•    ₹1 കോടി

സിൽവർ ഇക്കണോമി
•    വയോജനങ്ങളുടെ അറിവും അനുഭവസമ്പത്തും സാമ്പത്തിക വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തും

കെയർ ഗിവർ പദ്ധതി
•    അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം
•    ആഗോള തൊഴിൽ സാധ്യതകൾ

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി
•    സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കും സൗജന്യ യാത്ര
•    ₹600 കോടി

കൃഷിയും ക്ഷീര വികസനവും
•    റബ്ബറിന്റെ താങ്ങുവില ₹250
•    ക്ഷീര വികസനത്തിന് ₹102.88 കോടി
•    പാൽ ഉത്പാദനം 1 കോടി ലിറ്ററാക്കി ഉയർത്തും

മത്സ്യമേഖല
•    മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ഭവന പദ്ധതി
•    മണ്ണെണ്ണ സബ്സിഡി ₹75
•    തീരദേശവാസികൾക്ക് പട്ടയം
•    മത്സ്യബന്ധന വിലക്ക് ദിവസങ്ങളിൽ വേതനസഹായം

ഭൂപരിഷ്കരണം 2.0
•    ലാൻഡ് മാനേജ്മെന്റ് പോളിസി
•    ലാൻഡ് ബാങ്ക്
•    ലാൻഡ് പൂളിംഗ് ഫ്രെയിംവർക്ക്

അടിസ്ഥാന സൗകര്യ വികസനം
•    തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ
•    തെക്കൻ കേരള ഇക്കണോമിക് കോറിഡോർ
•    ഗ്ലോബൽ ഫർണിച്ചർ ഹബ്
•    ഗോൾഡ് കോറിഡോർ

വിനോദസഞ്ചാരം
•    ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും
•    ₹325.36 കോടി
•    മുസിരിസ് ഹെറിറ്റേജ് പദ്ധതി
•    തീർഥാടന ടൂറിസം സർക്യൂട്ട്
•    ബ്രാൻഡ് വയനാട്
•    AI അധിഷ്ഠിത സ്മാർട്ട് ടൂറിസം

പുനരുപയോഗ ഊർജ്ജം
•    ഗ്രീൻ ഹൈഡ്രജൻ
•    ഗ്രീൻ അമോണിയ
•    ഫ്ലോട്ടിംഗ് സോളാർ
•    പമ്പ്ഡ് ഹൈഡ്രോ സ്റ്റോറേജ്

പ്രത്യേക നിക്ഷേപ മേഖലകൾ
•    സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് സോണുകൾ
•    വൻകിട നിക്ഷേപങ്ങൾക്ക് സൗകര്യങ്ങൾ

മനുഷ്യ–വന്യജീവി സംഘർഷം
•    ₹192.20 കോടി
•    സാങ്കേതികവിദ്യ അധിഷ്ഠിത പരിഹാരങ്ങൾ

സ്ത്രീ സുരക്ഷ
•    മകൾക്കൊപ്പം പദ്ധതി

സംസ്കാരവും കായികവും
•    മലബാർ ഫുട്ബോൾ സ്റ്റേഡിയം – ₹50 കോടി
•    എം.ടി. കൾച്ചറൽ പാർക്ക്
•    ജെ.സി. ഡാനിയൽ ഫിലിം സിറ്റി
•    സലിംകുമാർ സ്മാരകം – ₹1 കോടി

ക്ഷേത്ര വികസനം
•    ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ എന്നിവയെ തിരുപ്പതി മാതൃകയിൽ വികസിപ്പിക്കും

വിദ്യാഭ്യാസ–ആരോഗ്യ ഡെസ്റ്റിനേഷൻ കേരളം
•    കേരളത്തെ ദേശീയ, അന്തർദേശീയ ആരോഗ്യ–വിദ്യാഭ്യാസ കേന്ദ്രമാക്കി ഉയർത്തും.