എൻജിനീയറിംഗ് കോളേജിൽ അസി. പ്രൊഫസർമാരുടെ പാനൽ തയാറാക്കുന്നു

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനായി ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗത്തിൽ നിലവിലുള്ളതും 2026-27 അധ്യയന വർഷത്തിൽ ഉണ്ടായേക്കാവുന്നതുമായ അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളിലേക്കാണ്  അപേക്ഷ ക്ഷണിച്ചത്. എ.ഐ.സി.ടി.ഇ. മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതാ പരീക്ഷക്കും അഭിമുഖത്തിനും തയ്യാറായി പേര്, മേൽവിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന് സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ജൂൺ15 ന് രാവിലെ 10 ന് സ്ഥാപനത്തിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗത്തിൽ നേരിട്ട് ഹാജരാകണം. കൂടുതൽവിവരങ്ങൾക്ക്: http://www.gecbh.ac.in 0471-2300484.