ഉജ്ജ്വൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അപേക്ഷിക്കാം

കേരളത്തിലെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് 2026-27 സാമ്പത്തിക വർഷം കാലാവസ്ഥാ വ്യതിയാനം ശീർഷകത്തിന് കീഴിൽ നടപ്പിലാക്കുന്ന ഉജ്ജ്വൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു.

വിശദാംശങ്ങളും,  അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷയും അനുബന്ധരേഖകളും ജൂലൈ 4 ന് മുൻപായി ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ : 0471 2326264 ഇ-മെയിൽ: environmentdirectorate@gmail.com.