വിവരാവകാശ നിയമം സർട്ടഫിക്കറ്റ് കോഴ്സ്: രജിസ്ട്രേഷൻ തുടങ്ങി

വിവരാവകാശ നിയമം 2005 നെക്കുറിച്ച് തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞവർക്ക് കോഴ്സിന് രജിസ്റ്റർ ചെയ്യാം. താൽപര്യമുള്ളവർക്ക് rti.img.kerala.gov.in മുഖേന ഏപ്രിൽ16 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഏപ്രിൽ 18 ന് കോഴ്സ് ആരംഭിക്കും.