ഗുരുവായൂരിൽ ടി.എം.നാരായണൻ നമ്പൂതിരി മേൽശാന്തിയായി സ്ഥാനമേറ്റു

ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി പാലക്കാട് ചെർപ്പുളശേരി തെക്കുംപറമ്പത്ത് മന ടി.എം. നാരായണൻ നമ്പൂതിരി സ്ഥാനമേറ്റു. ആറു മാസത്തേക്കാണ് നിയമനം.

മേൽശാന്തിയായി കാലാവധി പൂർത്തിയാക്കിയ മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരിക്ക് ദേവസ്വം യാത്രയയപ്പ് നൽകി. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഉപഹാരങ്ങൾ സമ്മാനിച്ചു. ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്  ഭഗവദ് സേവനത്തിൻ്റെ സർട്ടിഫിക്കറ്റ്  നൽകി.

ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി.നായർ എന്നിവർ സന്നിഹിതരായി.ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ മേൽശാന്തി സേവനത്തിൻ്റെ തിരിച്ചറിയൽ കാർഡ്‌ ചടങ്ങിൽ നൽകി.